വാക്‌സിൻ ചലഞ്ച്; നിർബന്ധിത പിരിവ് വേണ്ടെന്ന് ഹൈക്കോടതി

By Staff Reporter, Malabar News
nadar-reservation
Ajwa Travels

ഹൈക്കോടതി: വാക്‌സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂവെന്നും കോടതി പറഞ്ഞു. കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്ന് വാക്‌സിൻ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നൽകണമെന്നും കോടതി അറിയിച്ചു.

ഒരു ദിവസത്തെ പെൻഷൻ തുക അനുമതി ഇല്ലാതെ പിടിച്ചതിന് എതിരെ രണ്ട് മുൻ ജീവനക്കാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്‌ചക്കകം തുക തിരിച്ചു നൽകാനാണ് നിർദ്ദേശം. ഭാവിയിൽ അനുമതി ഇല്ലാതെ പെൻഷൻ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണം. പെൻഷൻ വിഹിതം നിർബന്ധമായി ഈടക്കിയ കെഎസ്ഇബിയുടെ നടപടിക്ക് നിയമത്തിന്റെ പിൻബലമില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

Read Also: അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയും കാറ്റും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE