ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍; റെക്കോര്‍ഡിട്ട് ആന്ധ്രാപ്രദേശ്

By Syndicated , Malabar News
vaccination
Ajwa Travels

ഹൈദരാബാദ്: ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിനേഷൻ നടത്തി റെക്കോർഡിട്ട് ആന്ധ്രാപ്രദേശ്. മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്‌ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

സംസ്‌ഥാനത്തെ 13 ജില്ലകളിലെ 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണി മുതലാണ് വാക്‌സിൻ വിതരണം ആരംഭിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കുമായിരുന്നു മുന്‍ഗണന.

നേരത്തെ ഒരു ദിവസം 6 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകി സംസ്‌ഥാനം റെക്കോർഡ് നേട്ടം സ്വന്തമാക്കിരുന്നു. വൈഎസ് ജഗൻ മോഹൻ റെഡ്‌ഡിയുടെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസാണ് സംസ്‌ഥാനം ഭരിക്കുന്നത്.

Read also: ബ്ളാക്ക്​ ഫംഗസിന് വ്യാജമരുന്ന്; ഡോക്‌ടർമാരടക്കം പത്തുപേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE