കുടിപ്പകയെന്ന് ആരോപണം; വൈഎസ്ആർ കോൺഗ്രസിന്റെ കെട്ടിടം ഇടിച്ചു നിരത്തി

By Trainee Reporter, Malabar News
demolishes ysr congress office
Ajwa Travels

ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ ഭരണമാറ്റത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയെ ലക്ഷ്യം വെച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി അധികാരത്തിലേറിയതിന് പിന്നാലെയാണ് നടപടി.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ആന്ധ്ര പ്രദേശ് തലസ്‌ഥാന മേഖലാ വികസന അതോറിറ്റി (എപിസിആർടിഎ) ഗുണ്ടൂരിലെ തടെപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന വൈഎസ്ആർ കോൺഗ്രസിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് ഇടിച്ചു നിരത്തിയത്. കൈയ്യേറിയ സ്‌ഥലത്താണ്‌ ഓഫീസ് നിർമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി.

പുലർച്ചെ 5.30നാണ് കെട്ടിടം പൊളിച്ചത്. സംഭവത്തിന് പിന്നിൽ ടിഡിപിയുടെ കുടിപ്പകയാണെന്ന് വൈഎസ്ആർസിപി ആരോപിച്ചു. കെട്ടിടം പൊളിക്കുന്നത് മരവിപ്പിച്ചുകൊണ്ടുളള ഹൈക്കോടതി വിധി നിലനിൽക്കെ അതിനെ മറികടന്നാണ് നടപടിയെന്നും വൈഎസ്ആർ കോൺഗ്രസ് പത്രക്കുറിപ്പിൽ ആരോപിച്ചു.

2019ൽ ജഗൻ മോഹൻ റെഡ്‌ഡി അധികാരത്തിലേറിയതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ വീടിനോട് ചേർന്നുള്ള പ്രജാവേദിക മന്ദിരം ഇടിച്ചു നിർത്തിയിരുന്നു. ജനങ്ങളുമായി കൂടിക്കാഴ്‌ചക്ക് വേണ്ടി ഒമ്പത് കോടി രൂപാ ചിലവിൽ നിർമിച്ചതായിരുന്നു പ്രജാവേദിക മന്ദിരം. അധികാരം കിട്ടുമ്പോഴെല്ലാം പരസ്‌പരം പ്രതികാരം വീട്ടുന്നവരാണ് ജഗൻ മോഹനും നായിഡുവും.

Most Read| കെജിഎഫിൽ വീണ്ടും സ്വർണഖനനം നടത്താൻ കർണാടക സർക്കാർ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE