മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു

ഗുണ്ടൂർ സ്വദേശിയായ അമ്പാട്ടി റായിഡു 2023ൽ ഐപിഎല്ലിന് ശേഷമാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് 2019ൽ വിരമിച്ചിരുന്നു.

By Trainee Reporter, Malabar News
Former Indian cricketer Ambati Rayudu has joined YSR Congress
അമ്പാട്ടി റായിഡു
Ajwa Travels

അമരാവതി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്‌ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ ഓഫീസിൽ വെച്ചായിരുന്നു പാർട്ടി പ്രവേശനം. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി മിഥുൻ റെഡ്‌ഡിയും ചടങ്ങിൽ പങ്കെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർസിപിയുടെ ബാനറിൽ അമ്പാട്ടി മൽസരിച്ചേക്കുമെന്നാണ് സൂചന. ഗുണ്ടൂർ സ്വദേശിയായ അമ്പാട്ടി റായിഡു 2023ൽ ഐപിഎല്ലിന് ശേഷമാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് 2019ൽ വിരമിച്ചിരുന്നു. കഴിഞ്ഞ ഐപിഎൽ സീസണൊടുവിൽ ജൂണിൽ തന്നെ രാഷ്‌ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം റായിഡു തുറന്ന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ആന്ധ്രയിലെ വിവിധ ജില്ലകളിൽ നേരിട്ട് സന്ദർശനം നടത്തി ജനങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങൾ അടുത്തറിയാൻ റായിഡു ശ്രമിച്ചിരുന്നു.

Most Read| ഖത്തറിൽ തടവിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE