വടക്കേക്കര ജുമാ മസ്‌ജിദ് ആക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
kerala police
Representational Image

കൊച്ചി: വടക്കേക്കര ജുമാ മസ്‌ജിദിന്‌ നേരെ ആക്രമണം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. കളമശ്ശേരി എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്‌ഥൻ തിരുത്തിപ്പുറം പൂമാലിൽ സിമിൽ റാമാണ് അറസ്‌റ്റിലായത്‌. മാർച്ച് 13ന് രാത്രി പത്തരയോടെയാണ് സംഭവം.

പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ കാറിലെത്തിയ മൂന്നംഗ സംഘം പള്ളിക്ക് മുന്നിലെത്തുകയും ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് മദ്‌റസാ അധികൃതരെയും വിദ്യാർഥികളെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. പിന്നാലെ പള്ളിയിൽ ഉള്ളവർക്ക് നേരെ ഭീഷണി മുഴക്കുകയായിരുന്നു.

സംഭവത്തിൽ വടക്കേക്കര മുസ്‌ലിം ജുമാഅത്ത് ഭാരവാഹികൾ മുഖ്യമന്ത്രി, റൂറൽ എസ്‌പി, വടക്കേക്കര പോലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. സംഭവം നടന്ന ദിവസം മൂവരും മദ്യപിച്ചിരുന്നതായി പോലീസ് സ്‌ഥിരീകരിച്ചു. ഉദ്യോഗസ്‌ഥനൊപ്പം കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും പോലീസുകാരാണ്. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്‌തമാക്കി.

Most Read: കൗൺസിലിങ്ങിന് എത്തിയ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; വൈദികൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE