വിടി മുഹമ്മദലി സഖാഫിയുടെ പിതാവ് വീരാൻ നിര്യാതനായി

By Malabar Desk, Malabar News
Vadakkethodika Veeran passed away

എടക്കര: കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ ജനറൽ സെക്രട്ടറി വിടി മുഹമ്മദലി സഖാഫിയുടെ പിതാവ് വഴിക്കടവ് വടക്കേതൊടിക വീരാൻ (90) നിര്യാതനായി. വഴിക്കടവ്, ആനപ്പാറ, പാണ്ടിക്കാട് തുടങ്ങിയ മഹല്ല് പള്ളികളിൽ മുഅദ്ദിനായി സേവനം ചെയ്‌തിട്ടുണ്ട്‌.

1960ൽ ഒതായിയിൽ നിന്നും കമ്പളക്കല്ലിലേക്ക് കുടിയേറിപ്പാർത്ത പരേതൻ വാര്‍ധക്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായിരുന്നു. കെട്ടുങ്ങൽ പള്ളിയിൽ വച്ച് നടന്ന ജനാസ നിസ്‌കാരത്തിന് മകൻ മുഹമ്മദലി സഖാഫി നേതൃത്വം നൽകി. മേഖലാ ജംഇയ്യത്തുൽ ഉലമാ നേതാക്കളായ വിഎൻ ബാപ്പുട്ടി ദാരിമി, പിഎച്ച് അബ്‌ദുറഹ്‌മാൻ ദാരിമി, അലവിക്കുട്ടി ഫൈസി, മഹല്ല് ഖാസി അശ്‌റഫ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു.

നഫീസ ഒതായി, അബ്‌ദുല്ലത്തീഫ് കാട്ടുങ്ങൽ, സുഹറാബി എന്നിവർ മക്കളും സുബൈദ പോത്തുകല്ല്, മൈമുന ചവിടിക്കൽ, പരേതനായ കണ്ണങ്ങോടൻ മൊയ്‌തീൻ പൂളപ്പാടം എന്നിവർ മരുമക്കളാണ്.

Most Read: പുതിയ വകഭേദം; മുൻകരുതലുകൾ ശക്‌തമാക്കാൻ ഇന്ത്യ, യാത്രാ ഇളവുകൾ പിൻവലിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE