കാക്കനാട്: വൈഗ കൊലക്കേസ് പ്രതി സനു മോഹനെ കാക്കനാട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 17 വരെയാണ് റിമാന്‍ഡ്. കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് സനുവിനെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിന് സനുമോഹനെ വിട്ടുതരണമെന്ന മഹാരാഷ്ട്ര പോലീസിന്റെ അപേക്ഷ കോടതി സ്വീകരിച്ചില്ല. മുംബൈ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായി മഹാരാഷ്ട്ര പോലീസ് കാക്കനാട് കോടതിയെ സമീപിച്ചിരുന്നു എങ്കിലും രേഖകളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കോടതി അപേക്ഷ നിരസിക്കുകയായിരുന്നു. സാങ്കേതിക പിഴവുകള്‍ പരിഹരിച്ച് ചൊവ്വാഴ്ച സനുവുമായി തിരികെ പോകാൻ സാധിക്കുമെന്നാണ് മഹാരാഷ്ട്ര പോലീസിന്റെ വിലയിരുത്തൽ.
Read also: പ്രതിപക്ഷ നേതൃസ്ഥാനം; രമേശ് ചെന്നിത്തല പിൻമാറിയേക്കും