വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 19 സർവീസുകൾ

By Desk Reporter, Malabar News
vande bharat mission _2020 Sep 01
Representational Image
Ajwa Travels

റിയാദ്: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. സെപ്തംബറിലെ ആദ്യ രണ്ട് ആഴ്‌ചകളിലായി 19 വിമാന സർവീസുകളാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. ഒൻപത് എണ്ണം കേരളത്തിലേക്കും ബാക്കിയുള്ളവ മറ്റു സംസ്ഥാനങ്ങളിലേക്കുമാണ്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ് പ്രസ്‌, ഇൻഡിഗോ വിമാനങ്ങളാണ് സർവീസ് നടത്തുക. ഇതിൽ റിയാദ്, ദമ്മാം വിമാനത്താവളങ്ങളിൽ നിന്നായിരിക്കും കേരളത്തിലേക്കുള്ള സർവീസുകൾ. എയർ ഇന്ത്യ എക്‌സ് പ്രസ് വിമാനങ്ങളാണ് കേരളത്തിലേക്കുള്ള സർവീസുകൾ നടത്തുക. സെപ്തംബർ നാല്, 13 തിയ്യതികളിൽ ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കു സർവീസ് നടത്തും. അഞ്ച്, ഏഴ് തിയ്യതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവീസ്. എട്ടിന് കൊച്ചിയിലേക്കും 14നു കണ്ണൂരിലേക്കും വിമാന സർവീസ് ഉണ്ടായിരിക്കും.

അതേസമയം, ഏഴാം തിയ്യതിയാണ് റിയാദിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള സർവീസ്. 12ന് കൊച്ചിയിലേക്കും, 13ന് കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടായിരിക്കും. എന്നാൽ ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഇത്തവണ സർവീസുകളൊന്നുമില്ല.

യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം വിമാന കമ്പനി ഓഫീസുകളെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE