‘നഷ്‌ടമായത് ആയുർവേദ രംഗത്തെ കുലപതിയെ’; പികെ വാരിയരുടെ മരണത്തിൽ വീണാ ജോർജ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ആയുർവേദ ആചാര്യൻ പികെ വാരിയരുടെ നിര്യാണത്തിൽ അനുശോചിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ‘ആയുർവേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്‌ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പത്‌മശ്രീയും പത്‌മഭൂഷണും നൽകി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അദ്ദേഹത്തെ ലോക യോഗ ദിനത്തോടനുബന്ധിച്ച് സംസ്‌ഥാന ആയുഷ് വകുപ്പും ആദരിച്ചിരുന്നു. നൂറാം ജൻമദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചിരുന്നു’. വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

Also Read: സ്‌റ്റാന്‍ സ്വാമിയുടെ മരണം; മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE