കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്‌റ്റിയായി പിഎം വാരിയരെ തിരഞ്ഞെടുത്തു

By Desk Reporter, Malabar News
Kottakkal-Arya-Vaidya-Sala
Ajwa Travels

മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്‌റ്റിയായി ഡോ. പി മാധവൻ കുട്ടി വാരിയരെ (പിഎം വാരിയർ) തിരഞ്ഞെടുത്തു. പികെ വാരിയർ അന്തരിച്ചതിനെ തുടർന്നാണ് പുതിയ മാനേജിംഗ് ട്രസ്‌റ്റിയെ ട്രസ്‌റ്റ് ബോർഡ് യോഗം തിരഞ്ഞെടുത്തത്. നിലവില്‍ ട്രസ്‌റ്റ് ബോർഡ് അംഗവും, ചീഫ് ഫിസിഷ്യനുമാണ് ഇദ്ദേഹം.

തിരുവനന്തപുരം ആയുർവേദ കോളേജിൻ നിന്നും എംഡി ബിരുദം നേടിയ ഇദ്ദേഹം 1969ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്‌റ്റ് ബോർഡ് അംഗമാണ്. ഡോ. പികെ വാരിയരുടെ സഹോദരീ പുത്രനാണ് ഡോ. പി മാധവൻകുട്ടി വാരിയർ എന്ന പിഎം വാരിയർ.

കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്‌റ്റിയായിരുന്ന പത്‌മഭൂഷൺ ഡോ. പികെ വാരിയരുടെ നിര്യാണത്തിൽ ആര്യവൈദ്യശാലാ ട്രസ്‌റ്റ് ബോർഡ് ഇന്ന് ചേര്‍ന്ന യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ 68 വർഷങ്ങളായി ആര്യവൈദ്യശാലക്കും, സമൂഹത്തിനും, ആയുർവേദത്തിനും, ആയുർവേദ വിദ്യാഭ്യാസത്തിനും കലക്കും നൽകിയ നിസ്വാർഥ സേവനങ്ങളെ ബോര്‍ഡ് യോഗം സ്‌മരിക്കുകയും ചെയ്‌തു.

ട്രസ്‌റ്റ് ബോർഡ് അംഗങ്ങളായ പി രാഘവവാരിയർ ഡോ. പി മാധവൻകുട്ടി വാരിയർ, ഡോ. കെ മുരളീധരൻ, അഡ്വ. സിഇ ഉണ്ണികൃഷ്‌ണൻ, കെആർ അജയ്, ഡോ. സുജിത്ത് എസ് വാരിയർ, സിഇഒ ഡോ. ജിസി ഗോപാലപിള്ള , അഡ്വൈസർ കെഎം ചന്ദ്രശേഖരൻ ഐഎഎസ് എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.

Most Read:  വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരും; മന്ത്രി പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE