ആയുർവേദ ആചാര്യൻ ഡോ.പികെ വാരിയർ അന്തരിച്ചു

By News Desk, Malabar News
Ajwa Travels

കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്‌റ്റിയുമായ പികെ വാരിയർ അന്തരിച്ചു. 100 വയസായിരുന്നു.

കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പികെ വാരിയരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെപി സ്‌കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കൽ രാജാസ്​ ഹൈസ്​കൂളിലുമായിരുന്നു തുടർവിദ്യാഭ്യാസം. പിന്നീട്​​ കോട്ടക്കൽ ആയുർവേദ പാഠശാലയിൽ ‘ആര്യവൈദ്യൻ’ കോഴ്‌സ്‌ പഠിച്ചു.

ആയുർവേദ പഠന സമയത്ത്​ നാട്ടിൽ സ്വാതന്ത്ര്യസമരം ശക്‌തമായിരുന്നു. കോളേജും കോടതികളും വിട്ട്​ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്‌മാഗാന്ധി ആഹ്വാനം ചെയ്​ത കാലത്ത് ​ എൻവി കൃഷ്‍ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ്​ വിട്ട്​ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.

‘സ്​മൃതിപർവം’ എന്ന ഇദ്ദേഹത്തിന്റെ ആത്‌മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകൾ’ പോലെ മറ്റു പുസ്‌തകങ്ങളും വാരിയർ രചിച്ചിട്ടുണ്ട്. പല അക്കാദമിക് കൗൺസിലുകളിലും അംഗമായി. രണ്ടുതവണ ഓൾ ഇന്ത്യ ആയുർവേദിക് കോൺഗ്രസിന്റെ പ്രസിഡണ്ടായി സേവനമനുഷ്‌ഠിച്ചു. സെന്റർ ഫോർ മെഡിസിനൽ പ്‌ളാന്റ്​സ് റിസർച്ചി​ന്റെ (സിഎംപിആർ) പ്രോജക്‌ട് ഓഫിസർ കൂടിയായിരുന്നു ഇദ്ദേഹം.

1999ൽ പത്‌മശ്രീ, 2010ൽ പത്‌മഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. 1987ൽ കോപ്പൻഹേഗനിൽനിന്ന് ഡോക്‌ടർ ഓഫ് മെഡിസിൻ അവാർഡ് കരസ്​ഥമാക്കി. കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ വാരിയരാണ് ​ ഭാര്യ. ഡോ.കെ ബാലചന്ദ്ര വാര്യർ, കെ.വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവർ മക്കളാണ്.

Also Read: സ്‌റ്റാന്‍ സ്വാമിയുടെ മരണം; മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE