പോസ്‌റ്റർ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി; മുല്ലപ്പള്ളിയെ കണ്ട് വീണ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി വീണ എസ്‌ നായർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. വീഴ്‌ചയുണ്ടെങ്കിൽ കെപിസിസി അന്വേഷിക്കുമെന്ന് ഉറപ്പ് നൽകിയതായി വീണ പറഞ്ഞു. വട്ടിയൂർക്കാവിലെ വോട്ടർമാരിൽ പൂർണ വിശ്വാസമുണ്ട്. ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണം സിപിഎമ്മിന്റെ മാത്രമാണെന്നും മുല്ലപ്പള്ളിയെ കണ്ട ശേഷം വീണ പ്രതികരിച്ചു.

അതേസമയം, പോസ്‌റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി മുല്ലപ്പള്ളി അറിയിച്ചു. സീനിയർ ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാമാണ് സമിതിയുടെ അധ്യക്ഷൻ. മുതിർന്ന നേതാക്കളുടെ അസാന്നിധ്യം അടക്കം പരിശോധിച്ച് റിപ്പോർട് നൽകാൻ നിർദ്ദേശിച്ചെന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി.

Also Read: പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ല; തടസപ്പെടുത്തരുത് എന്ന് ടിഎൻ പ്രതാപൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE