വാഹന പണിമുടക്ക് നാളെ; കെഎസ്ആർടിസിയും സഹകരിക്കും

By Desk Reporter, Malabar News
motor-vehicle-strike
Representational Image
Ajwa Travels

തിരുവനന്തപുരം: ഇന്ധന വില ക്രമാതീതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

പണിമുടക്കിന്റെ പശ്‌ചാത്തലത്തിൽ എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കാലടി സംസ്‌കൃത സർവകലാശാലയിൽ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, എസ്എസ്എൽസി, പ്ളസ് ടു മോഡൽ പരീക്ഷകൾ മാറ്റണമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് മിക്ക ഉൽപ്പന്നങ്ങൾക്കും ഇരട്ടിയിലധികം രൂപയുടെ വർധന ഉണ്ടായിരിക്കുന്നത്. ഇതെല്ലാം പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

Also Read:  ‘ഷെയിം ഓൺ യു എന്ന് പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്’; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE