ഈ മാസം 30ന് മോട്ടോർ വാഹന പണിമുടക്കിന് ആഹ്വാനം

By Web Desk, Malabar News
motor- vehicle strike
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസം 30ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ ബിഎംഎസ്. യാത്രാ നിരക്ക് വർധന, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം.

ഇന്ധന വില വർധിച്ചതോടെ യാത്രാ നിരക്കിലും മാറ്റം വേണമെന്നാണ് ആവശ്യം. യാത്രാനിരക്കും സമാന രീതിയിൽ വർധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു. അതേസമയം ഇന്നലെ മുതൽ നടത്താനിരുന്ന ബസ് പണിമുടക്ക് സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായ സാഹചര്യത്തിൽ മാറ്റിവെച്ചിരുന്നു. വിദ്യാർഥികളുടെ കൺസെഷൻ ചാർജ് വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.

Read Also: കെഎസ് ഷാൻ വധക്കേസ്; ഒരാൾ കൂടി കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE