കെഎസ് ഷാൻ വധക്കേസ്; ഒരാൾ കൂടി കസ്‌റ്റഡിയിൽ

By Syndicated , Malabar News
ks-shan-murder-case
Ajwa Travels

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാൻ കൊലപാതക കേസിൽ ഒരു പ്രതികൂടി കസ്‌റ്റഡിയിൽ. ചേർത്തല സ്വദേശി അഖിലാണ് പോലീസ് പിടിയിലായത്. ഇയാളാണ് പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയത് എന്നാണ് പോലീസ് റിപ്പോർട്. ഷാനെ കൊലപ്പെടുത്തിയ ശേഷം സഞ്ചരിച്ച കാർ ഉപേക്ഷിച്ചാണ് പ്രതികൾ ആംബുലൻസിൽ രക്ഷപ്പെട്ടത്.

അതേസമയം, ബിജെപി നേതാവ് രഞ്‌ജിത് വധക്കേസിൽ പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു. മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് റിമാൻഡ് ചെയ്‌തത്. പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നാല് ബൈക്കുകൾ കഴിഞ്ഞ ദിവസം പോലിസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.

Read also: പിടി തോമസിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റുകള്‍; നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE