വിജയ് ഹസാരെ ട്രോഫി; സെമി പ്രവേശനം ലക്ഷ്യമിട്ട് ഇന്ന് കേരളം കളത്തിൽ

By Staff Reporter, Malabar News
vijay-hazare-trophy
Ajwa Travels

ജയ്‌പൂർ: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് സർവീസസിനെ നേരിടും. ജയ്‌പൂരിലെ കെഎൽ സെയ്‌നി സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ടോസ് നേടിയ സർവീസസ് ഫീൽഡിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. സർവീസസിനെ കീഴടക്കി സെമിയുറപ്പിക്കുകയാവും കേരളത്തിന്റെ ലക്ഷ്യം.

ഈ വർഷം മികച്ച ഫോമിൽ കളിക്കുന്ന കേരള ടീമിന് ജയം അസാധ്യമല്ല. അത് തന്നെയാണ് കേരളത്തിന്റെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കാരണവും. എലീറ്റ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്‌ഥാനക്കാരായാണ് കേരളം നേരിട്ട് ക്വാർട്ടറിൽ പ്രവേശിച്ചത്.

മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ കരുത്തുറ്റ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് ആയിരുന്നു ഇത്. ഓരോ മൽസരങ്ങളിൽ ഓരോ താരങ്ങൾ മാച്ച് വിന്നർമാരായി എന്നത് കേരളത്തിന് നൽകുന്ന ആത്‌മവിശ്വാസം ചെറുതല്ല. മികച്ച പ്രകടനം പുറത്തെടുക്കുന്ന ബൗളിംഗ് നിരയും അതിന് ശക്‌തമായ പിന്തുണ നൽകുന്ന ബാറ്റിങ് നിരയുമാണ് കേരളത്തിന്റെ കരുത്ത്.

Read Also: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ മൂന്ന് പേർ ഇന്ന് കോടതിയിൽ ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE