കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ലീഗിന്റെ വഖഫ് റാലിക്കെതിരെ കേസ്

By Staff Reporter, Malabar News
wakf-rally-kozhikode
Ajwa Travels

കോഴിക്കോട്: ഡിസംബർ 9ന് കോഴിക്കോട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷ റാലിക്കെതിരെ കേസെടുത്ത് പോലീസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തൽ, ഗതാഗത തടസം സൃഷ്‌ടിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പോലീസ് കേസെടുത്തത്. പതിനായിരക്കണക്കിന് ആളുകളാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതു സമ്മേളനത്തിൽ പങ്കെടുത്തത്.

റാലിയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെടുത്തത് എന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന ചില നേതാക്കൾക്കും, പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഏതൊക്കെ നേതാക്കൾക്ക് എതിരെയാണ് കേസെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടില്ല. ഇക്കാര്യം അന്വേഷണം നടത്തി പിന്നീട് അറിയിക്കുമെന്നാണ് പോലീസ് പറയുന്നത്. വഖഫ് സംരക്ഷണ റാലി സംബന്ധിച്ച് രാഷ്‌ട്രീയ വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ നിയമപരമായ നടപടി കൂടി വന്നിരിക്കുന്നത്. അതേസമയം കേസെടുത്തതിനോട് ലീഗ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

Read Also: കൂനൂർ ഹെലികോപ്‌ടർ അപകടം; മരണപ്പെട്ട മലയാളി ഓഫിസർ എ പ്രദീപിന്റെ സംസ്‌കാരം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE