ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ആവശ്യം; ദേവസ്വം പ്രസിഡണ്ട്

By Staff Reporter, Malabar News
travancore devaswom president n vasu-about-virtual-qeue
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു
Ajwa Travels

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ് സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍ വാസു വ്യക്‌തമാക്കി.

വെര്‍ച്വല്‍ ക്യൂ രീതിയില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ പ്രതികരണം. ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ സംസ്‌ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നും അല്ലാത്തപക്ഷം ഈ നടപടി നിയമ വിരുദ്ധമാണെന്നും കോടതി സർക്കാരിനോട് പറഞ്ഞിരുന്നു. എന്നാൽ വെർച്വൽ ക്യൂ ഏർപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കുന്നതാണ് ദേവസ്വം ബോർഡിന്റെ നിലപാടെന്നാണ് പ്രസിഡണ്ടിന്റെ പ്രസ്‌താവന വ്യക്‌തമാക്കുന്നത്.

Read Also: സ്‌കൂൾ തുറക്കൽ; സംസ്‌ഥാന ബാലാവകാശ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE