ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു-റമദാൻ ചന്തകൾ ആരംഭിച്ചു

By Staff Reporter, Malabar News
kudumbasree
Ajwa Travels

കൽപ്പറ്റ: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ വിഷു-റമദാൻ ചന്തകൾ ആരംഭിച്ചു. ജില്ലാ ആസ്‌ഥാനത്തടക്കം 26 ചന്തകളാണ് ഇത്തവണ ഒരുക്കിയത്‌. കുടുംബശ്രീ കർഷക ഗ്രൂപ്പുകളുടെ പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളുമുണ്ട്‌. പൊതുവിപണിയേക്കാൾ വിലക്കുറവിൽ പച്ചക്കറികൾ ചന്തയിൽ ലഭ്യമാകും. പൂർണമായും ജൈവ പച്ചക്കറികളാണ്‌ ചന്തകളിൽ വിൽപ്പന നടത്തുക.

വിഷരഹിത പച്ചക്കറികൾ വിഷുവിന് ഓരോ വീട്ടിലും ലഭ്യമാക്കുക എന്നതാണ് ചന്തയിലൂടെ ലക്ഷ്യമിടുന്നത്. പപ്പടം, ചക്ക പപ്പടം, സുഗന്ധ വ്യജ്‌ഞനങ്ങൾ, കൈപ്പക്ക, പയർ, പച്ചമുളക്, തേങ്ങ, കാബേജ്, വാഴക്കുല, ചേന, ചിപ്‌സ്, ശർക്കരവരട്ടി, തേൻ, അച്ചപ്പം, നുറക്ക്, വെള്ളിച്ചെണ്ണ, തേൻ അച്ചാർ, പപ്പടം, ഗന്ധകശാല പച്ചരി എന്നിങ്ങനെ വിവിധ തരം ഉൽപ്പന്നങ്ങളാണ് ചന്തയിലുള്ളത്. 13 വരെയാണ് പ്രവർത്തനം.

വിഷുക്കണി ഒരുക്കുന്നതിനുള്ള കണിക്കൊന്ന, കണിവെള്ളരി, കണിമാങ്ങയും ചന്തകളിൽ വരും ദിവസങ്ങളിൽ ലഭ്യമാകും. ആദ്യദിനം തന്നെ മെച്ചപ്പെട്ട കച്ചവടമാണ് കുടുംബശ്രീ ചന്തകളിൽ നടന്നതെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി സാജിത പറഞ്ഞു.

Read Also: വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചു കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE