വിസ്‌മയയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്; അന്വേഷണ ചുമതല ഐജി ഹർഷിതക്ക്

By Trainee Reporter, Malabar News
Ajwa Travels

കൊല്ലം: ശാസ്‌താംനടയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്‌മയയുടേത് തൂങ്ങി മരണമാണെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. എന്നാൽ ഇത് പ്രാഥമിക നിഗമനമാണെന്നും വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്‌തമാവുകയുള്ളു എന്നും കൊല്ലം റൂറൽ എസ്‌പി അറിയിച്ചു.

ഓരോ ചെറിയ കാര്യങ്ങൾ പോലും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം നടക്കുന്നത് ശരിയായ രീതിയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. വിശദമായ തെളിവെടുപ്പ് ഉൾപ്പടെ നടത്തുമെന്നും റൂറൽ എസ്‌പി അറിയിച്ചു. അതേസമയം, കേസ് അന്വേഷണത്തിന്റെ മേൽനോട്ടം ഐജി ഹർഷിത അട്ടല്ലൂരിയെ ഏൽപ്പിച്ചതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതുസംബന്ധിച്ച് ഐജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ലോക്‌നാഥ്‌ ബെഹ്റ പറഞ്ഞു.

Read also: ഇളവുകളില്ല; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE