ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന വികെ ശശികലയുടെ റോഡ് ഷോ ഇന്ന് ചെന്നൈയിൽ തുടങ്ങും. വിപ്ളവ യാത്രയെന്ന് അർഥമുള്ള ‘പുരൈട്ചി പയണം’ എന്നാണ് പര്യടനത്തിന് പേര് നൽകിയിരിക്കുന്നത്.
ജയലളിതയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുക, പാർട്ടിയെ വീണ്ടെടുക്കുക, തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യാത്ര. കൂടാതെ എഐഎഡിഎംകെയിലെ നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗിക്കുകയുമാണ് ‘പുരട്ചി പയണ’ത്തിലൂടെ ലക്ഷ്യമിടുന്നത്.
Most Read: തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പിട്ട് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ