യുപിയില്‍ യുഎസിന് സമാനമായ വികസനം വരും; നിതിന്‍ ഗഡ്‌കരി

By Syndicated , Malabar News
nitin-gadkari
Ajwa Travels

പ്രതാപ്‍ഗഡ്: ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിച്ചാല്‍ യുപിയെ അമേരിക്കയെ പോലെ വികസിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ജഗദീഷ്‌പൂര്‍, ബാബുഗഞ്ച്, ഉന്‍ചഹര്‍, അല്ലാപൂര്‍ ബൈപാസ് റോഡിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഗഡ്‌കരിയുടെ വാഗ്‌ദാനം.

‘ഇരട്ട എന്‍ജിനുകളായ’ യോഗി-കേശവ് പ്രസാദ് മൗര്യ നേതൃത്വം നല്‍കുന്ന ബിജെപിക്ക് വോട്ട് ചെയ്യണമെന്നും, ബിജെപി അധികാരമേറ്റാല്‍ അഞ്ച് ലക്ഷം കോടി മുതല്‍മുടക്കില്‍ യുഎസിലേതിന് സമാനമായ റോഡുകള്‍ യുപിയില്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ഗ്രാമീണ റോഡുകളും ഹൈവേകളുമായി ബന്ധിപ്പിക്കുക എന്നത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്വപ്‌നമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also: കർണാടകയിൽ രാത്രി കർഫ്യൂ; കർശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE