പോളിംഗ് 32 ശതമാനം പിന്നിട്ടു; വോട്ട് രേഖപ്പെടുത്തി താരങ്ങളും

By Team Member, Malabar News
Voting Crossed 32 percentage In Thrikkakkara By Election
Ajwa Travels

എറണാകുളം: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തുന്നു. വോട്ടിംഗ് ആരംഭിച്ച് 4 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം പിന്നിട്ടു. രാവിലെ 7 മണിക്ക് വോട്ടിംഗ് ആരംഭിച്ചത് മുതൽ എല്ലാ ബൂത്തുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

സിനിമ താരങ്ങളും, രാഷ്‌ട്രീയ നേതാക്കളും ഉൾപ്പടെ ഉള്ളവർ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നുണ്ട്. നടനും സംവിധായകനുമായ ലാൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാൻ എത്തിയിരുന്നു. പടമു​ഗൾ ജമാഅത്ത് റെസിഡൻഷ്യൽ സ്‌കൂളിലായിരുന്നു ലാലിനും കുടുംബത്തിനും വോട്ട്. കൂടാതെ മമ്മൂട്ടിയും ഭാര്യ സുൽഫത്തും പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്‌കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. ഒപ്പം തന്നെ തിരക്കഥാകൃത്തും, നടനുമായ രൺജി പണിക്കറും ഇതിനോടകം തന്നെ വോട്ട് ചെയ്‌തു.

Read also: എസ്എസ്എൽസി, ഹയർസെക്കഡറി ഫലം ജൂൺ 10നും 12നും പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE