എസ്എസ്എൽസി, ഹയർസെക്കഡറി ഫലം ജൂൺ 10നും 12നും പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി

By Trainee Reporter, Malabar News
SSLC result
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹയർസെക്കഡറി ഫലം ജൂൺ 12ന് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, സംസ്‌ഥാനത്ത്‌ നാളെ 12,986 സ്‌കൂളുകളിൽ പ്രവേശനോൽസവം നടക്കും. രാവിലെ ഒമ്പത്
മണിക്കായിരിക്കും പ്രവേശനോൽസവ ഉൽഘാടനം നടക്കുക.

ഈ വർഷം സ്‌കൂൾ കലോൽസവം, കായികമേള, പ്രവർത്തി പരിചയമേള എന്നിവ ഉണ്ടാകും. കലോൽസവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താൻ അഞ്ചു കോടിയും ഇംഗ്ളീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി രണ്ട് കോടിയും അനുവദിച്ചു. കൈറ്റ്, വിക്‌ടേഴ്‌സ് എന്നിവക്ക് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു.

നിലവിലുള്ള ഓൺലൈൻ പഠനരീതി ഒഴിവാക്കില്ല. വിക്‌ടേഴ്‌സിന് രണ്ടാം ചാനൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 353 അധ്യാപകരെ പിഎസ്‌സി വഴി കഴിഞ്ഞ ദിവസങ്ങളിൽ നിയമിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഇന്ന് വൈകിട്ടോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റിപ്പോർട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ കുട്ടികളോട് വിവേചനം കാണിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Most Read: തൃക്കാക്കരയിൽ മദ്യപിച്ചെത്തിയ പ്രിസൈസിങ് ഓഫിസർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE