ചെന്നൈ : തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ തന്നെ സംസ്‌ഥാനത്ത് താരങ്ങൾ മിക്കവരും വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. സിനിമാ താരവും, മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്‌കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്.
കൂടാതെ രജനികാന്ത്, അജിത്, ശാലിനി തുടങ്ങിയ താരങ്ങളും വോട്ട് ചെയ്യാനായി ആദ്യ മണിക്കൂറിൽ തന്നെ എത്തിയിരുന്നു. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്‌റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാൺമിയൂർ സ്‌കൂളിലാണ് അജിതും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ ഇന്ന് ജനവിധി തേടുന്നത് 3,998 സ്‌ഥാനാർഥികളാണ്. കൂടാതെ സംസ്‌ഥാനത്തെ 6 കോടി 28 ലക്ഷം വോട്ടർമാരാണ് ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക.
Read also : വോട്ടെടുപ്പ്; ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്