വോട്ടെടുപ്പ്; ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്

By News Desk, Malabar News
covid's second coming after election; Expert warning
Representational Image
Ajwa Travels

തിരുവനന്തപുരം: അടുത്ത 5 വർഷത്തെ ഭരണം ആരുടെ കൈകളിലായിരിക്കണം എന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്. പുരുഷൻമാർ- 8.16%, സ്‌ത്രീകൾ- 6.02%, ട്രാൻസ് ജെൻഡർ- 1.72% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ് നടക്കുക.

140 മണ്ഡലങ്ങളിലായി 957 സ്‌ഥാനാർഥികളാണ് ഇക്കുറി പോരാട്ടത്തിനുള്ളത്​. 1.41 കോ​ടി വ​നി​ത​ക​ളും 290 ട്രാൻസ്​​ജ​ൻ​ഡ​റും ഉൾപ്പടെ 2.74 കോ​ടി വോട്ടർമാരാണ് ബൂത്തുകളിലേക്ക് എത്തുക. 40,771 പോ​ളി​ങ്​ ബൂത്തുകളാണ്​ സംസ്‌ഥാനത്ത് ​സജ്‌ജമാക്കിയിരിക്കുന്നത്​. ന​ക്​​സ​ൽ ഭീ​ഷ​ണി​യു​ള്ള ഒൻപത്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആറിന് തന്നെ പോളിങ് അവസാനിക്കും.

Also Read:  സംസ്‌ഥാനത്ത് യുഡിഎഫ് തരംഗം; പികെ കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE