‘കുടുംബം കോവിഡിനെതിരായ പോരാട്ടത്തിൽ, അവർക്കൊപ്പം നിൽക്കണം’; ഐപിഎല്ലില്‍ നിന്ന് പിൻമാറി അശ്വിന്‍

By Staff Reporter, Malabar News
ravichandran aswin
അശ്വിന്‍
Ajwa Travels

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് പിൻമാറുന്നതായി ഡെല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരെ പൊരുതുന്ന തന്റെ കുടുംബത്തിന് പിന്തുണ നല്‍കാനാണ് പിന്‍മാറ്റം എന്ന് അശ്വിൻ ട്വിറ്ററിൽ കുറിച്ചു. കാര്യങ്ങൾക്ക് നല്ല രീതിയിൽ പരിസമാപ്‌തിയായാൽ താൻ മടങ്ങി വരുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.

ഹോം ടൗണായ ചെന്നൈയിലെ ചെപ്പോക്കില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അശ്വിന്റെ പ്രഖ്യാപനം പുറത്തു വന്നിരിക്കുന്നത്. ഐപിഎല്ലിന്റെ ഈ സീസണിൽ നിന്നും നാളെ മുതല്‍ ഇടവേളയെടുക്കുകയാണ് എന്ന് താരം ട്വീറ്റ് ചെയ്‌തു.

‘ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന് നാളെ മുതല്‍ ഇടവേളയെടുക്കുകയാണ്. എന്റെ കുടുംബം കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ ദുര്‍ഘട ഘട്ടത്തില്‍ എനിക്ക് അവരെ പിന്തുണക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ശരിയായ ദിശയിലായാല്‍ ഐപിഎല്ലില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്,’ അശ്വിന്‍ ട്വീറ്റ് ചെയ്‌തു. കൂടാതെ ഡെൽഹി ക്യാപിറ്റൽസിന് താരം നന്ദിയും അറിയിച്ചു.

Read Also: കോവിഡ് വ്യാപനം; മോദി സർക്കാരിനെ വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE