സൂപ്പർ ആക്ഷൻ ‘സായം’ ടീസർ കാണാം; വൈഡ് കാൻവാസ് തമിഴ് ചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
Tamil Movie 'Saayam' Teaser
Ajwa Travels

തമിഴ് യുവതാരം വിജയ് വിശ്വനെ നായകനാക്കി വൈറ്റ് ലാംബ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ‘സായം’ എന്ന തമിഴ് ചിത്രത്തിന്റെ ടീസർ കാണാം.

തമിഴ്‌നാട്ടിലെ ജാതീയതയും വംശവെറിയും പ്രമേയമാക്കി വൈഡ് കാൻവാസിൽ നിർമിച്ച ചിത്രത്തിന്റെ ഒന്നരമിനിറ്റ് വരുന്ന ടീസർ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുന്ന കട്ടുകൾകൊണ്ട് സമ്പന്നമാണ്.

ആന്റണി സാമി സംവിധാനം ചെയ്‌ത ‘സായം’ ടീസര്‍ തമിഴ് താരങ്ങളായ കാര്‍ത്തിയും, നട്ടി നടരാജും ചേര്‍ന്നാണ് പുറത്തിറക്കിയത്. സാമൂഹിക മാദ്ധ്യമങ്ങളിലെ ആക്ഷൻത്രില്ലർ പ്രേകഷകർ വലിയ സ്വീകരണമാണ് ടീസറിന് നൽകുന്നത്.

ഷൈനി നായികയാകുന്ന ‘സായം’ ഷൂട്ടിങ് സമയം മുതൽ തമിഴ്‌നാട്ടിൽ ശ്രദ്ധനേടിയ ചിത്രമാണ്. തമിഴ് ജനതയുടെ വൈകാരിക ലോകത്തിനെ നേരിട്ട് സ്‌പർശിക്കുന്ന ‘സായം’ സാമൂഹിക മണ്ഡലത്തിൽ നിരവധി ചർച്ചകൾക്കും വഴിവെച്ചേക്കുമെന്നാണ് സൂചന.

വിജയ് ആന്റണി, ബഞ്ചമിൻ, പൊൻവണ്ണൻ, സീത, ബോസ് വെങ്കട്ട്, ഇളവരസ് തുടങ്ങിയ വമ്പൻ താരനിരയാണ് ‘സായം’ സിനിമയിൽ അണിനിരക്കുന്നത്.
പി ശിവപ്രസാദ് മലയാളം വാർത്താ പ്രചരണ ചുമതല നിർവഹിക്കുന്ന ‘സായം’ ടീസർ ഇവിടെയും സിനിമ ഒക്‌ടോബർ ആദ്യം തിയേറ്ററുകളിലും കാണാം.

Most Read: ‘വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിച്ച് സഹകരിക്കണം’; കെസിബിസി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE