‘വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിച്ച് സഹകരിക്കണം’; കെസിബിസി

By News Desk, Malabar News
Malabarnews_kcbc
Representational image
Ajwa Travels

തൃശൂർ: ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിക്കണമെന്ന് കെസിബിസി. വികസനത്തോട് എല്ലാ ക്രൈസ്‌തവ സഭാ വിഭാഗങ്ങളും സഹകരിക്കണമെന്നു കെസിബിസി പ്രസിഡണ്ടും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.

ചരിത്ര പ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വികസനം ആസൂത്രണം ചെയ്യണമെന്നും ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിക്കേണ്ടി വന്നാൽ പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും കെസിബിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങൾ പൊളിക്കുന്നത് തടയേണ്ട ആവശ്യമില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം. ദേശീയപാതാ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്‌ഥലം വിട്ടുകൊടുത്ത കൊവ്വൽ അഴിവാതുക്കൽ ക്ഷേത്ര ഭാരവാഹികളെയും കര്‍ദിനാള്‍ അനുമോദിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പൊതു നൻമ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

National News: മഹാരാഷ്‌ട്രയിൽ മരണം 164 ആയി; റായ്‌ഗഡിലെ തിരച്ചിൽ അവസാനിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE