കൽപറ്റയിൽ വയനാട്ടുകാർ മൽസരിച്ചാൽ മതി; കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി

By Staff Reporter, Malabar News
kc-rosakkutty
കെസി റോസക്കുട്ടി
Ajwa Travels

വയനാട്: കല്‍പറ്റയിലെ സ്‌ഥാനാർഥി നിര്‍ണത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മൽസരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി പറഞ്ഞു. മൽസരിക്കാന്‍ മികച്ച നേതാക്കള്‍ തന്നെ വയനാട്ടിലുണ്ട്. ദേശീയ ശ്രദ്ധയിലുള്ള മണ്ഡലമാണ് കല്‍പറ്റ. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതീക്ഷയുണ്ടെന്നും കെസി റോസക്കുട്ടി പറഞ്ഞു.

കല്‍പറ്റ മണ്ഡലത്തെ ഇത്രയേറെ തര്‍ക്കവിഷയമാക്കി മാറ്റരുത്. വയനാട്ടില്‍ നിന്നുള്ള ആര്‍ക്കെങ്കിലും ആ മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള അവസരം നല്‍കണമെന്നും കെസി റോസക്കുട്ടി പറഞ്ഞു. വയനാട് ജില്ലയിലെ ഏക ജനറല്‍ സീറ്റാണ് കല്‍പറ്റ. അതിനാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളെല്ലാം സീറ്റിനായി രംഗത്തുണ്ട്.

കല്‍പറ്റ സീറ്റില്‍ ആദ്യം ഉയര്‍ന്ന പേരുകളില്‍ ഒന്നായിരുന്നു കെസി റോസക്കുട്ടിയുടേത്. എന്നാല്‍ നിലവില്‍ കെസി റോസക്കുട്ടിക്ക് സീറ്റില്ലെന്ന തരത്തിലാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതിനിടെയാണ് വിഷയത്തില്‍ പ്രതികരണവുമായി കെസി റോസക്കുട്ടിതന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: കൊല്ലം സീറ്റിൽ ബിന്ദു കൃഷ്‌ണ തന്നെ; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE