മുഖക്കുരുവിനെ അകറ്റാം; ചിലവൊന്നും കൂടാതെ

By News Desk, Malabar News
MalabarNews_acne face
Ajwa Travels

എപ്പോഴെങ്കിലും കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖത്തെ കുരുക്കള്‍ നിങ്ങളെ അസ്വസ്‌ഥരാക്കിയിട്ടുണ്ടോ…എങ്കില്‍ തീര്‍ച്ചയായും അവയെ തുരത്താനുള്ള വഴികള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.

മുഖക്കുരു വരാത്തവര്‍ ചുരക്കമാണ്. ചിലര്‍ അത് കാര്യമാക്കാറില്ല. എന്നാല്‍, ചിലരില്‍ അത് ആത്‍മ വിശ്വാസം വരെ തകര്‍ത്തു കളയുന്ന ഒന്നായി മാറാറുണ്ട്. അവരില്‍ മിക്കവരും മുഖക്കുരുവില്‍ നിന്നും രക്ഷ നേടാന്‍ വൈദ്യസഹായം തേടുകയും മരുന്നുകള്‍ക്കും സപ്പ്ളിമെന്റുകള്‍ക്കുമായി ഏറെ പണം ചെലവഴിക്കുകയും ചെയ്യാറുമുണ്ട്.

എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവ ഒഴിവാക്കാനാവും. അതിന് സഹായിക്കുന്ന, വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. മുഖക്കുരു തടയാനുള്ള ലളിതമായ ചില വഴികളിതാ.

Also Read: അറിഞ്ഞിരിക്കേണ്ട ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍

  • മുഖം ഇടക്കിടെ കഴുകുക എന്നതാണ് ഏറ്റവും പ്രധാനം. വേനല്‍ക്കാലത്ത് കൊഴുപ്പ് ഗ്രന്‌ഥികള്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതായി വരും. മുഖത്ത് കൊഴുപ്പ് കൂടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇതാണ് മുഖക്കുരു ഉണ്ടാകാനുള്ള പ്രധാന കാരണം. ഏതെങ്കിലും ക്ളെൻസർ ഉപയോഗിച്ച ദിവസം രണ്ടുവട്ടമെങ്കിലും മുഖം കഴുകുക. ചിലപ്പോള്‍ ദിവസം ഒരു പ്രാവശ്യം കഴുകിയാലും മതിയാകും. അതിനാല്‍ എത്രത്തോളം കഴുകിയാലാണ് ഫലപ്രദമാവുക എന്ന് നിരീക്ഷിച്ച് അതിനനുസരിച്ച് ചെയ്യുക.
  • മേക്കപ്പ് മാറ്റുക. ഭംഗിക്കായി സ്‍ത്രീകള്‍ മേക്കപ്പ് ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും. രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പായി മേക്കപ്പ് ഒഴിവാക്കുക. ഇല്ലെങ്കില്‍ അത് മുഖക്കുരുവിനെ ക്ഷണിച്ച് വരുത്തുന്നതിന് തുല്ല്യമാണ്.
  • പുകവലിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ അവസാനിപ്പിക്കുക. മുഖക്കുരുവില്‍ നിന്ന് രക്ഷ നേടാന്‍ പുകവലി അവസാനിപ്പിക്കുക. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ പുകവലി മുഖക്കുരുവിനെ കൂടുതല്‍ വഷളാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE