അറിഞ്ഞിരിക്കേണ്ട ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍

By News Desk, Malabar News
MalabarNews_hugging
Ajwa Travels

നമ്മുടെ സ്‌നേഹം പ്രകടമാക്കാനുള്ള ഏറ്റവും മനോഹരമായൊരു വഴിയാണ് ആലിംഗനം ചെയ്യുന്നത്. എന്നാല്‍, നമ്മള്‍ മലയാളികള്‍ക്ക് കെട്ടിപ്പിടുത്തങ്ങളോടെ പൊതുവേ ഒരു വിമുഖതയുണ്ട്. പക്ഷേ ഒന്ന് കെട്ടിപ്പിടിക്കുന്നതിലൂടെ അഥവാ ആലിംഗനം ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ആലിംഗനത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

  • ആലിംഗനം ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണ്. ഹൃദയമിടിപ്പു കൂടുന്നതിനും രക്‌ത പ്രവാഹം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാവും. ഇതുമൂലം ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്‌തിപ്പെടും.
  • നമ്മുടെ മനസിന്റെ ഭയമകറ്റാന്‍, മനസിന് സുരക്ഷിതത്വവും ശാന്തിയും പ്രദാനം ചെയ്യാന്‍ ആലിംഗനത്തിനു കഴിയും.
  • ഹൈ ബിപി കുറക്കാനും ഒരു കെട്ടിപ്പിടിത്തത്തിനു കഴിയും. ആലിംഗനത്തിലൂടെ നമ്മുടെ സ്ട്രസ്, ടെന്‍ഷന്‍ എന്നിവയെല്ലാം കുറയും. ഇത് പല അസുഖങ്ങളും ഇല്ലാതാക്കും.

Also Read: ഷാരൂഖ് ഖാന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കാം; അവസരമൊരുക്കി ഖാന്‍ കുടുംബം

  • ആലിംഗനം തലച്ചോറിനെ സ്വാധീനിക്കുന്നുണ്ട്. ഇത് നമ്മുടെ പോസറ്റീവിറ്റിയെ വര്‍ദ്ധിപ്പിക്കും. ശരീരത്തിലെ ഓക്‌സിടോസിന്‍ തോത് വര്‍ദ്ധിപ്പിക്കും.
  • ആലിംഗനത്തിലൂടെ സെറാട്ടോനില്‍ തോത് വര്‍ദ്ധിക്കുന്നത് കാരണം ആലിംഗനം മോശം മൂഡു മാറ്റും, വിഷാദമകറ്റും. സന്തോഷവും ഊര്‍ജവും നല്‍കും. നമ്മളിലെ കലുഷിതമായ മനസിനെ ശാന്തമാക്കാനും ഒരു ആലിംഗനത്തിനു കഴിയും.
  • ആലിംഗനം മസിലുകളെ അയക്കുന്നു. ശരീരവേദന കുറയാന്‍ ഇത് സഹായിക്കും. നാഡീവ്യവസ്‌ഥയുടെ ബാലന്‍സിന് ആലിംഗനം സഹായിക്കും.
  • രോഗശാന്തിക്കും ആലിംഗനം സഹായിക്കും. ഇത് നമ്മോടുള്ള മറ്റൊരാളുടെ കരുതലാണ് കാണിക്കുന്നത്. മനസിനേയും ഇതുവഴി ശരീരത്തേയും ഇതു സുഖപ്പെടുത്തും.
  • ആത്‍മ വിശ്വാസം വര്‍ദ്ധിപ്പിക്കാനും ആലിംഗനത്തിനു കഴിയും.

നോക്കൂ, ഒരു ആലിംഗനത്തിലൂടെ നമ്മുടെ ശരീരത്തിനും മനസിനും എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന്. ഇനിയും മടിക്കാതെ നമ്മുടെ പ്രിയപ്പെട്ടവരെ കരുതലോടെയും സ്‌നേഹത്തോടെയും ചേര്‍ത്ത് പിടിച്ചോളൂ. അത് നമ്മളില്‍ മാത്രമല്ല, അവരിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE