കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ആരോഗ്യമന്ത്രി ചിൽഡ്രൻസ് ഹോമിൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ തടയാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെ ജീവനക്കാരോടായിരുന്നു മന്ത്രിയുടെ നിർദ്ദേശം.

സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി വനിതാ ശിശുവികസന വകുപ്പിന്റെ സേവനങ്ങളെ പറ്റി അവബോധം ശക്‌തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയിലെ സർക്കാർ ചിൽഡ്രൻസ് ഹോം, സ്‌പെഷ്യൽ ഹോം എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്.

കുറച്ച് നേരം കുട്ടികളോടൊപ്പം ചെലവഴിക്കുകയും അവരുടെ സുഖ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്‌ത മന്ത്രി ചിൽഡ്രൻസ് ഹോമിനായി നവീകരിച്ച കെട്ടിടവും അടിസ്‌ഥാന സൗകര്യങ്ങളും പരിശോധിച്ച ശേഷമാണ് മടങ്ങിയത്.

Also Read: മൂന്നാം തരംഗം ഓണത്തിന് ശേഷം; സംസ്‌ഥാനത്തെ ആറ് ജില്ലകളിൽ കർശന പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE