മൂന്നാം തരംഗം ഓണത്തിന് ശേഷം; സംസ്‌ഥാനത്തെ ആറ് ജില്ലകളിൽ കർശന പരിശോധന

By News Desk, Malabar News

തിരുവനന്തപുരം: സംസ്‌ഥാനത്തെ രോഗവ്യാപന തോത് കുറയ്‌ക്കാൻ ഒരുക്കങ്ങൾ തുടങ്ങി ആരോഗ്യവകുപ്പ്. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.

മൂന്നാം തരംഗം ഓണത്തിന് ശേഷം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. തൃശൂർ, മലപ്പുറം, കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) വളരെ കൂടുതലാണ്. ഇവിടങ്ങളിൽ രോഗവ്യാപന നിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.

പരിശോധന പരമാവധി കൂട്ടണം, സമ്പർക്ക പട്ടിക തയ്യാറാക്കൽ കൂടുതൽ കാര്യക്ഷമമാക്കണം, വീടുകളിൽ ക്വാറന്റെയ്‌ൻ സൗകര്യമില്ലാത്തവരെ ഡിസിസികളിലേക്ക് മാറ്റണം, അനുബന്ധ രോഗമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രി നൽകി.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്ന സംസ്‌ഥാനമാണ് കേരളം. ടിപിആറും ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. വാക്‌സിനേഷനിലൂടെ ജനസംഖ്യയിൽ 40 ശതമാനം പേരെങ്കിലും പ്രതിരോധശേഷി കൈവരിച്ചാൽ വെല്ലുവിളി നേരിടാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്ന് അവലോകന യോഗം വിളിച്ചിരിക്കുന്നത്.

Also Read: കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസയക്കും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE