വാരാന്ത്യ കർഫ്യൂ പിൻവലിച്ചു; കർണാടകയിൽ കൂടുതൽ ഇളവുകൾ

By Desk Reporter, Malabar News
Karnataka Relaxes Covid Curbs
Ajwa Travels

ബെംഗളൂരു: കർണാടകയിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് അടുത്തയാഴ്‌ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കില്ല. എന്നാൽ രാത്രി 9 മുതൽ പുലർച്ചെ 5 വരെയുള്ള കർഫ്യൂ തുടരുമെന്നും സർക്കാർ അറിയിച്ചു.

മാളുകൾ, കടകൾ, സ്‌ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാം. കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്‌റ്റേഡിയങ്ങൾ, പൂളുകൾ, സ്‌പോർട്‍സ് കോംപ്ളക്‌സുകൾ എന്നിവയും തുറക്കാം. വിവാഹത്തിന് നൂറു പേർക്ക് പങ്കെടുക്കാം. സ്‌കൂൾ, കോളേജ്, പൊതുചടങ്ങുകൾ, തിയേറ്ററുകൾ എന്നിവക്കുള്ള വിലക്ക് തുടരും.

നാളെ മുതൽ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. എന്നാൽ, ബസുകൾക്ക് സീറ്റിൽ ഇരിക്കാവുന്ന ആളുകളെ മാത്രം കയറ്റാനേ അനുമതിയുള്ളൂ. ആരാധനാലയങ്ങൾ ദർശനത്തിനായി മാത്രം തുറക്കാൻ അനുവദിച്ചു.

Most Read:  ‘റാഫേല്‍ ഇടപാടിൽ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണം’; കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE