ക്ഷേമപെൻഷൻ; ഒരു മാസത്തെ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും

ഡിസംബർ മാസത്തെ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്യുക.

By Trainee Reporter, Malabar News
welfare pension
Representational image
Ajwa Travels

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും. ഒരുമാസത്തെ കുടിശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്യുക. ഇന്ന് മുതൽ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ പെൻഷൻ എത്തിത്തുടങ്ങും. ഇന്നലെയാണ് ഒരു മാസത്തെ ക്ഷേമ കുടിശിക അനുവദിച്ചു സർക്കാർ ഉത്തരവിറക്കിയത്.

സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്‌പ എടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി ലക്ഷ്യമിട്ടെങ്കിലും 1300 കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. ഒരു മാസം പെൻഷൻ നൽകാൻ 900 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ കുടിശിക നൽകാനായി ഇനിയും 500 കോടി കൂടി വേണം. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചത്.

Most Read: ‘മുഖ്യമന്ത്രി ഭരണകാര്യങ്ങൾ വിശദീകരിക്കുന്നില്ല’; വിമർശനവുമായി ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE