തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. 60 വയസ് കഴിഞ്ഞ പെൻഷനില്ലാത്ത എല്ലാവർക്കും, എല്ലാ വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതി എൽഡിഎഫ് കൊണ്ടുവരും.
വീടുകൾ സുരക്ഷിതമാക്കുക എന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കോടിയേരി.
ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി തോൽപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നേമത്ത് കോൺഗ്രസിന്റെ പിന്തുണയോടെ കടന്നുകൂടി. നേമത്ത് ഇത്തവണ ബിജെപി തോൽക്കും. ബിജെപി ഇല്ലാത്ത ഒരു നിയമസഭ അതാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക നാളെ