ബിജെപി പ്രചാരണ വാഹനം തകർത്തു; പിന്നിൽ തൃണമൂലെന്ന് ആരോപണം

By Syndicated , Malabar News
bjp vehicle smashed
Ajwa Travels

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രചാരണ വാഹനം തകർത്തെന്ന് ആരോപണം. പുരുലിയയിൽ വച്ചാണ് ബിജെപി പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന രഥയാത്രയിലെ രഥമായി ഉപയോഗിച്ച ബസ് തകർക്കപ്പെട്ടത്. ഇതേത്തുടർന്ന് സ്‌ഥലത്ത് സംഘർഷാവസ്‌ഥ തുടരുകയാണ്.

തൃണമൂൽ പ്രവർത്തകരാണ് ബസ് തകർത്തതെന്നും പ്രവർത്തകർ ബസ് ഡ്രൈവറെ മർദിച്ചതായും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. എന്നാൽ ആരോപണം തള്ളി തൃണമൂൽ നേതാക്കൾ രംഗത്തെത്തി. പുരുലിയ ജില്ലയിലെ ഒമ്പത് മണ്ഡലത്തിൽ രഥയാത്ര പര്യടനം നടത്തി മടങ്ങവേയാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.

Read also: ഞങ്ങളുടെ ദൈവത്തെ തരംതാഴ്‌ത്തരുത്; ബിജെപിയോട് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE