എന്താണ് പഴയ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള അഭിപ്രായം? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

By Desk Reporter, Malabar News
Experience has taught us that no one who praises is accompanied; Chennithala
Ajwa Travels

തിരുവനന്തപുരം: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ കുറിച്ച് എന്താണ് അഭിപ്രായമെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. “അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയില്‍ എന്റെ വിലയിരുത്തല്‍ കൂടി വേണോ,”- എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പുതിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതിപക്ഷ നിരയിലെ പ്രകടനവും, സഭയിലെ പ്രകടനവും മികച്ചതാണ്. അത് വച്ചുനോക്കുമ്പോള്‍ അദ്ദേഹം മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അതേസമയം, വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടിരുന്നു. “പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ വിഡി സതീശന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നു,”- എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്.

Also Read:  കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE