പാകിസ്‌ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ ഇന്ത്യക്കാരല്ല; ഗൗതം ഗംഭീര്‍

By Syndicated , Malabar News
gautam-gambhir
Ajwa Travels

ന്യൂഡെല്‍ഹി: ടി- 20 ലോകകപ്പില്‍ പാകിസ്‌ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“പാകിസ്‌ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. ഞങ്ങള്‍ ഞങ്ങളുടെ ആണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കും”- ഗംഭീര്‍ ട്വീറ്റ് ചെയ്‌തു. മൽസരത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് ഗംഭീറിന്റെ ട്വീറ്റ്.

അതേസമയം ഷമിയെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ഇർഫൻ പത്താൻ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തി. ഷമിയാണ് ഇന്ത്യയെ തോൽപിച്ചതെന്നും അദ്ദേഹം പാകിസ്‌ഥാൻ ചാരനാണെന്നും ആളുകൾ ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് സച്ചിനും സെവാഗും ഇർഫാനും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

“നമ്മൾ ഇന്ത്യൻ ടീമിനെ പിന്തുണക്കുമ്പോൾ, ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് നമ്മൾ പിന്തുണക്കുന്നത്. മുഹമ്മദ് ഷമി ഒരു ലോകോത്തര ബൗളറാണ്. ഏത് കായിക താരത്തിനും ഉണ്ടാകാവുന്ന ഒരു മോശം ദിവസം അദ്ദേഹത്തിനുണ്ടായി. ഞാൻ ഇന്ത്യൻ ടീമിനും ഷമിക്കും പിന്നിൽ നിലകൊള്ളുന്നു”- സച്ചിൻ ട്വീറ്റ് ചെയ്‌തു.

ഇന്ത്യൻ ജഴ്സി അണിയുന്ന ഏതൊരാളും ഈ ഓൺലൈൻ കൂട്ടത്തെക്കാൾ ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ്. നിനക്കൊപ്പമാണ് ഷമി. അടുത്ത കളി നോക്കാം എന്നായിരുന്നു സെവാഗ് ട്വിറ്ററിൽ കുറിച്ചത്.

Read also: ബിജെപി എംപി ആയതിനാൽ ഇഡിയെ പേടിക്കേണ്ട; സഞ്‌ജയ് പാട്ടീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE