മുംബൈ: ബിജെപി എംപി ആയതിനാൽ തനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം ഉണ്ടാവില്ലെന്ന് ബിജെപി എംപി. മഹാരാഷ്‍ട്രയിലെ മുതിർന്ന ബിജെപി നേതാവും സാംഗലി മണ്ഡലത്തിലെ എംപിയുമായ സഞ്‌ജയ് പാട്ടീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. പ്രതിപക്ഷ നേതാക്കളെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് ബിജെപി എംപിയുടെ പ്രസ്‌താവന.
“ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകൾ ഞങ്ങൾ നടത്താറുണ്ട്. എന്നാൽ ബിജെപി എംപി ആയതിന് ശേഷം ഇഡിക്ക് എന്നെ തൊടാനായിട്ടില്ല”- സഞ്‌ജയ് പാട്ടീൽ പറഞ്ഞു. 2019ൽ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ഹർഷ വർധൻ പട്ടേലും സമാന പ്രസ്‌താവന നടത്തിയിരുന്നു. ഇപ്പോള്‍ സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും ഇഡിയുടെ അന്വേഷണങ്ങൾ ഒന്നുമില്ല എന്നായിരുന്നു ഹർഷ വർധന്റെ പ്രസ്‌താവന. എന്നാലിക്കാര്യം വിവാദമായതോടെ പട്ടേല്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.
Read also: ലക്ഷദ്വീപിൽ ജയിൽ നിർമിക്കാൻ നീക്കം; പ്രഫുല്‍ പട്ടേലിന്റെ പുതിയ പരിഷ്‌കരണം