അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോ കണ്ടത്തിൽ ഇന്ദിര രാമകൃഷ്‌ണനാണ് (72) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

By Trainee Reporter, Malabar News
Wild Elephant_
Rep. Image
Ajwa Travels

ഇടുക്കി: അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോ കണ്ടത്തിൽ ഇന്ദിര രാമകൃഷ്‌ണനാണ് (72) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടാൻ പോയപ്പോഴായിരുന്നു ആക്രമണം. കാട്ടാനയെ കണ്ടു ഭയന്നോടിയ ഇന്ദിര നിലത്തേക്ക് വീഴുകയായിരുന്നു.

പിന്നാലെയാണ് കാട്ടാന ആക്രമിച്ചത്. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ രക്‌തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു വീട്ടമ്മ. ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പാതിവഴിയിൽ വെച്ച് മരിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പ്രദേശത്ത് സ്‌ഥിരം എത്താറുള്ള കാട്ടാനയാണ് വീട്ടമ്മയെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. നേര്യമംഗലം ഫോറസ്‌റ്റ് റേഞ്ചിന്റെ പരിധിയിൽപ്പെട്ട അടിമാലി പഞ്ചായത്തിന്റെ ഭാഗമാണ് കാഞ്ഞിരവേലി. രണ്ടാഴ്‌ചയായി കാട്ടാനക്കൂട്ടം ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്.

Most Read| പിസി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണി നേരിട്ടെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE