ഭരിക്കുന്ന സർക്കാരുമായി സഹകരിക്കും; നിലപാട് വ്യക്‌തമാക്കി സമസ്‌ത

By Staff Reporter, Malabar News
Nupur Sharma's insult to the Prophet; Samastha wants country to apologize
Ajwa Travels

മലപ്പുറം: രാഷ്‌ട്രീയ പാർട്ടിയുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്‌തമാക്കി സമസ്‌ത. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ച് പോവുകയെന്നതാണ് സമസ്‌തയുടെ നിലപാട്. എതിർക്കേണ്ട കാര്യങ്ങൾ എതിർത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്‌ട്രീയ സംഘടനകളുമായി നല്ല ബന്ധമുണ്ടെന്നും അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികൾ വ്യക്‌തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.

എന്നാൽ അതൊന്നും സമസ്‌തയുടെ ലക്ഷ്യമല്ല. തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നത്. വധഭീഷണിയിൽ ഒരു രാഷ്‌ട്രീയ പാർട്ടിക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. സമസ്‌തയുടെ മലപ്പുറം ജില്ലാ സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: വികസനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ വിരട്ടൽ വേണ്ട; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE