വികസനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ വിരട്ടൽ വേണ്ട; മുഖ്യമന്ത്രി

By Staff Reporter, Malabar News
Removal of roadside flags; All party meeting today
Ajwa Travels

പാലക്കാട്: വികസന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുമ്പോൾ അതിന് വിപരീതമായി വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലാ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന ലക്ഷ്യവുമായി സർക്കാർ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് വികസനം നടക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

നാട് മുന്നോട്ട് പോകണം നാടിന് എതിരായ ശക്‌തികൾക്ക് മാത്രമേ കെ-റെയിലിന് എതിരെ നിൽക്കാനാവൂ. സർക്കാരിന് അനാവശ്യ ദുർവാശി ഇല്ലെന്നും, വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കെ-റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ ആരോപണങ്ങളെ പ്രതിരോധിക്കാൻ നേരിട്ട് രംഗത്ത് ഇറങ്ങുകയാണ്. ഇതിന്റെ ആദ്യ പടിയായി തിരുവനന്തപുരത്ത് വിശദീകരണ യോഗം സംഘടിപ്പിക്കാനാണ് തീരുമാനം. ജനുവരി നാലിന് രാവിലെ 11 മണിക്ക് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് യോഗം.

Read Also: രാത്രികാല കർഫ്യൂ നീട്ടില്ല; നിയന്ത്രണങ്ങൾ തിങ്കളാഴ്‌ചയോടെ അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE