ഡെൽഹി സന്ദർശനം; പ്രധാനമന്ത്രിയെ കാണുമെന്ന് മമതാ ബാനർജി

By Syndicated , Malabar News
Ajwa Travels

കൊൽക്കത്ത: ഡെൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഎസ്എഫ് അധികാരപരിധി വർധനവുമായി ബന്ധപ്പെട്ട വിഷയവും ത്രിപുരയിലെ അക്രമങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങളും പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിക്കുമെന്നും മമത പറഞ്ഞു.

“എന്റെ ഡെൽഹി സന്ദർശന വേളയിൽ ഞാൻ പ്രധാനമന്ത്രിയെ കാണും. സംസ്‌ഥാനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾക്ക് പുറമെ, ബിഎസ്എഫ് അധികാരപരിധി വർധിപ്പിക്കുന്നതിനൊപ്പം ത്രിപുര അക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിക്കും”- മമത മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം ത്രിപുരയിൽ പാർട്ടി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ടിഎംസി എംപിമാർ നടത്തുന്ന ധർണയിൽ പങ്കെടുക്കില്ലെന്നും എന്നാൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നും മമത കൂട്ടിച്ചേർത്തു. ത്രിപുരയിൽ ബിജെപി മുഖ്യമന്ത്രി ബിപ്ളബ് ദേബിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന ക്രൂരമായ അക്രമസംഭവങ്ങൾക്ക് സാധാരണക്കാരോട് മറുപടി പറയേണ്ടി വരുമെന്നും മമത പറഞ്ഞു.

Read also: കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE