‘ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമോ?’ സഞ്ജയ് റാവത്ത്

By Syndicated , Malabar News
Sanjay raut_Malabar news
Sanjay Raut
Ajwa Travels

ന്യൂഡെല്‍ഹി: ലോകസഭയില്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ക്കെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ ചര്‍ച്ച ചെയ്യവെയാണ് സഞ്ജയ് റാവത്ത് ബില്ലുകള്‍ക്കെതിരെ നിലപാടെടുത്തത്. കര്‍ഷകരുടെ ഉത്പന്ന വ്യാപാര വാണിജ്യ (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, 2020, കര്‍ഷക (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) കരാര്‍ 2020, അവശ്യ വസ്‌തു (ഭേദഗതി) ബില്‍ എന്നിവ കഴിഞ്ഞ ആഴ്‌ച ലോകസഭയില്‍ പാസാക്കിയ ശേഷമാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

‘ഈ കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ പാസായാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാവുമെന്നും ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടി വരില്ലെന്നും സര്‍ക്കാരിന് ഉറപ്പു നല്‍കാനാകുമോ? ഈ ബില്ലുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിക്കുകയും വേണം’- റാവത്ത് രാജ്യസഭയില്‍ പറഞ്ഞു.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കുകയില്ല;  അത് വെറും അപവാദ പ്രചരണം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നല്ലോ, വെറും അപവാദ പ്രചാരണത്തിന്റെ പേരില്‍ ഒരു കേന്ദ്രമന്ത്രി രാജി വെക്കേണ്ട കാര്യം എന്താണെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.

കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ ലോകസഭയില്‍ കേന്ദ്രം പാസാക്കിയതിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് അരങ്ങേറിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസ്ഥാനം രാജി വെക്കുകയും ചെയ്‌തിരുന്നു.

Read also: ‘കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ‘; കോണ്‍ഗ്രസ് രാജ്യസഭയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE