യുവതിക്ക് ക്രൂരമര്‍ദ്ദനം; ഭര്‍തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം

By News Bureau, Malabar News
Ajwa Travels

കൊച്ചി: അങ്കമാലിയില്‍ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി.

മര്‍ദനത്തില്‍ യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തെ എല്ലുകള്‍ക്കും പൊട്ടലേറ്റു. നിലവിൽ യുവതി അങ്കമാലിയിലെ ആശുപത്രിയില്‍ ചികിൽസയിലാണ്.

ഭര്‍ത്താവിന്റെ അമ്മ തന്നെ ഭര്‍തൃവീട്ടില്‍ വച്ച് നിരവധി തവണ മര്‍ദ്ദിച്ചിരുന്നതായി യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ അമ്മയും സുഹൃത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം യുവതി റെക്കോര്‍ഡ് ചെയ്‌തിരുന്നു. ഇതാണ് മർദ്ദനത്തിന് കാരണമെന്ന് യുവതി പറഞ്ഞു.

ഭര്‍ത്താവിന്റെ അനുജനും തന്നെ ഉപദ്രവിച്ചതായി യുവതി പറയുന്നു. ഒരാഴ്‌ചയോളം തന്നെ പട്ടിണിക്കിട്ടു. ശുചിമുറിയിലെ വെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നത്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ വൈകിയെന്നും യുവതി പറഞ്ഞു.

Most Read: നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലിക്ക് മുൻകൂർ ജാമ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE