രണ്ടാം ഡോസ് എടുക്കാൻ എത്തി; വാക്‌സിൻ കുത്തിവെച്ചത് രണ്ട് തവണ; പരാതിയുമായി വീട്ടമ്മ

By News Desk, Malabar News
Covid vaccination palakkad
Representational Image
Ajwa Travels

തലയോലപ്പറമ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ടാം ഡോസ് എടുക്കാൻ എത്തിയ വീട്ടമ്മക്ക് രണ്ട് തവണ വാക്‌സിൻ കുത്തിവെച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് 2.30ന് ആണ് വടയാർ കോരപ്പുഞ്ചയിലെ സരള കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ എത്തിയത്. ആദ്യം ഒരു ഡോസ് എടുത്തു. കുത്തിവെപ്പ് എടുത്ത ഭാഗത്ത് പഞ്ഞി വെച്ച ശേഷം സാരി നേരെയിടുന്ന സമയത്ത് നഴ്‌സ്‌ വീണ്ടും കുത്തുകയായിരുന്നു എന്ന് വീട്ടമ്മ പറയുന്നു.

ആദ്യം സരളക്ക് കുത്തിവെപ്പ് എടുത്ത ശേഷം നഴ്‌സ്‌ ആശുപത്രിയിൽ മരണസർട്ടിഫിക്കറ്റ് വാങ്ങാൻ വന്നയാൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി പോയി. മടങ്ങിയെത്തിപ്പോൾ കസേരയിൽ ഇരുന്നത് കുത്തിവെപ്പ് എടുക്കാനുള്ള അടുത്തയാളാണെന്ന് കരുതി രണ്ടാമതും കുത്തിവെക്കുകയായിരുന്നു എന്നാണ് നഴ്‌സിന്റെ വിശദീകരണമെന്ന് മെഡിക്കൽ ഓഫിസർ ഡോ.ബിജു പറഞ്ഞു. സംഭവത്തിന് ശേഷം സരള നിരീക്ഷണത്തിൽ കഴിയുകയാണ്.

Also Read: ഓണക്കിറ്റ് വിതരണ ഉൽഘാടനത്തിന് പ്രമുഖരെ എത്തിക്കണം; വിചിത്ര ഉത്തരവുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE