5 ലക്ഷത്തോളം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ച് ലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ലോകത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 17.24 കോടി പിന്നിട്ടു. ഇതുവരെ 15.50 കോടി ആളുകൾ രോഗമുക്‌തി നേടിയപ്പോൾ മരണസംഖ്യ 37.05 ലക്ഷമായി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഇന്ത്യയിലാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.84 കോടി പിന്നിട്ടു. ആകെ മരണം 3.38 ലക്ഷമായി. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്.

അമേരിക്കയിൽ 3.41 കോടി ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്‌. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം രാജ്യത്ത് 16,000ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്. 500 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരണസംഖ്യ 61 ലക്ഷം കടന്നു.

അതേസമയം, ബ്രസീലിലും വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 94,509 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗബാധ സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2,394 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.

Read Also: വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്; വാക്‌സിന്റെ പൂർണരൂപം ഉൾപ്പെടുത്തുന്നത് പരിഗണിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE