ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി മുപ്പത് ലക്ഷം കടന്നു

By News Desk, Malabar News
Malabarnews_covid in pathanamthitta
Representational image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത് ലക്ഷം കടന്നു. ഇതുവരെ 5,30,71,515 പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം മൂന്ന് കോടി എഴുപത്തൊന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ പതിമൂന്ന് ലക്ഷത്തോടടുക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. യുഎസില്‍ പ്രതിദിനം ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിക്കുന്നത്. ഇതുവരെ രാജ്യത്ത് 1,08,69,537 പേരാണ് രോഗബാധിതരായത്. മരണസംഖ്യ രണ്ടര ലക്ഷത്തിനടുത്തെത്തി. അറുപത്തേഴ് ലക്ഷത്തിലധികം പേര്‍ രോഗമുക്‌തി നേടി.

Also Read: ‘ഇന്ത്യ സുപ്രധാന പങ്കാളി, കൂടുതൽ മേഖലകളിൽ സഹകരണം ആവശ്യം’; വിയറ്റ്നാം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്‌ഥാനത്ത് ഇന്ത്യയാണ് ഉള്ളത്. ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 87 ലക്ഷം കടന്നു. മൂന്നാം സ്‌ഥാനത്ത് ഇപ്പോഴും ബ്രസീലാണ്. രാജ്യത്ത് ഇതുവരെ അമ്പത്തേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. റഷ്യയിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്ത് ഇതുവരെ പതിനെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE